കല്പറ്റ: പനമരം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. എടവക കാരക്കുനി സ്വദേശി പള്ളിക്കൽ ഇബ്രാഹിം കുട്ടി (35) ആണ് മരിച്ചത്. വെള്ളമുണ്ട പോലീസ് ഫാമിലി ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ചൊവ്വാഴ്ച ക്വട്ടേഴ്സിൽ ഇയാൾ തനിച്ചായിരുന്നു. രാവിലെ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് ഭാര്യ ക്വാർട്ടേഴ്സിലെത്തി പരിശോധിച്ചപ്പോഴാണ് ആത്മഹത്യ ചെയ്തതായി അറിയുന്നത്. പോലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.