Trending

ചേളന്നൂർ കുമാരസ്വാമിയിൽ കാറും ബസ്സും കൂട്ടിയിടിച്ച് കാർ യാത്രികന് പരിക്ക്.


ചേളന്നൂർ: ചേളന്നൂർ കുമാരസ്വാമിയിൽ കാറും ബസും കൂട്ടിയിടിച്ച് കാർ യാത്രികന് പരിക്ക്. കുമാരസ്വാമി ബ്ലോക്ക് ഓഫീസിനടുത്ത് ഇന്ന് രാവിലെ 11.45 ഓടെയാണ് അപകടം. കാർ യാത്രികനായ കാക്കൂർ പാവണ്ടൂർ സ്വദേശിക്കാണ് പരിക്കേറ്റത്. കോഴിക്കോട്ട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ് എതിർദിശയിൽ വന്ന കാറുമായി ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. 

ഇടിയുടെ ആഘാതത്തിൽ കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റയാളെ ഉടൻ തന്നെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കാണ് പരിക്ക്. അപകടത്തെ തുടർന്ന് റോഡിൽ ചെറിയ ഗതാഗത തടസ്സം നേരിട്ടെങ്കിലും കാക്കൂർ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.

Post a Comment

Previous Post Next Post