കൊയിലാണ്ടി: കൊയിലാണ്ടി കന്നൂരിൽ വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി പേർക്ക് കടന്നൽ കുത്തേറ്റു. ഇന്ത്യൻ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉൾപ്പടെയാണ് കുത്തേറ്റത്. വ്യാഴാഴ്ച വൈകീട്ട് നാലു മണിയോടെയായിരുന്നു സംഭവം.
സ്കൂൾ വിടുന്ന സമയം പ്രദേശത്ത് ശക്തമായ കാറ്റ് വീശിയിരുന്നു. ഇതേ തുടർന്ന് കടന്നൽകൂട് ഇളകി വീണു. ആ സമയം സമീപത്തുണ്ടായിരുന്ന വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമാണ് കുത്തേറ്റത്. എട്ടു വിദ്യാർത്ഥികൾ ഉൾപ്പടെ 12 പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.