Trending

താമരശ്ശേരി ചുരത്തില്‍ വെള്ളിയാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം.


കോഴിക്കോട്: റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാത 766-ല്‍ താമരശ്ശേരി ചുരത്തിലെ എട്ടാം വളവില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനാല്‍ ഡിസംബര്‍ 05 (വെള്ളിയാഴ്ച) മുതല്‍ ചുരം വഴിയുള്ള ഗതാഗതം നിയന്ത്രിക്കും.

രാവിലെ എട്ടു മുതല്‍ വൈകിട്ട് 6 മണി വരെ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ ചുരം വഴി കടത്തിവിടില്ല. ഈ വാഹനങ്ങൾ നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചു വിടും. ചെറു വാഹനങ്ങള്‍ ഇടവിട്ട സമയങ്ങളില്‍ മാത്രമേ ചുരം വഴി കടത്തിവിടൂവെന്നും പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Post a Comment

Previous Post Next Post