എലത്തൂർ: കക്കോടി സ്വദേശികളായ സഹോദരങ്ങളെ കബളിപ്പിച്ച് 41 ലക്ഷം തട്ടിയ കേസിൽ മെഡിക്കൽ കോളേജ് ജീവനക്കാരനെയും മകനെയും എലത്തൂർ ഇൻസ്പെക്ടർ കെ.ആർ രഞ്ജിത്ത് അറസ്റ്റു ചെയ്തു. അന്നശ്ശേരി കല്ലുംപുനത്തിൽ സുരേഷ് ബാബു (49), മകൻ നീൽ സാഗർ (23) എന്നിവരാണ് അറസ്റ്റിലായത്.
കോടതിയിലുള്ള സ്വത്തു സംബന്ധമായ കേസ് തീർക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു സുരേഷ് ബാബുവും മകനും പണം തട്ടിയെടുത്തത്. കക്കോടി, മക്കട സ്വദേശികളായ കിഴക്കഞ്ചേരി മണ്ണിൽ ഗോപാലൻ, ഗണേശൻ എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്.