ബാലുശ്ശേരി: കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. കാരന്തൂർ പരപ്പാനൽ മുഹമ്മദ് റാഫി (36), ഉണ്ണികുളം ഇരുമ്പോട്ട്പൊയിൽ നൗഫിക് അസ്ലം (36) എന്നിവരെയാണ് ബാലുശ്ശേരി പോലീസ് പിടികൂടിയത്. 5.790 ഗ്രാം എംഡിഎംഎ പ്രതികളിൽ നിന്നും കണ്ടെടുത്തു.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇന്നലെ രാത്രിയോടെ ബാലുശ്ശേരി മഞ്ഞപ്പാലത്ത് വെച്ചാണ് പ്രതികൾ പിടിയിലായത്. ലഹരി എവിടെന്നാണ് എത്തിച്ചത് ആർക്കാണ് വിതരണം ചെയ്യുന്നതടക്കമുള്ള വിവരങ്ങൾക്ക് പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു.