Trending

നാരങ്ങാത്തോട് വിനോദയാത്രക്കെത്തിയ യുവാവിന് പാമ്പ് കടിയേറ്റു.


കോടഞ്ചേരി: കോടഞ്ചേരി നാരങ്ങാത്തോട് വിനോദയാത്രക്കെത്തിയ യുവാവിന് പാമ്പുകടിയേറ്റു. മലപ്പുറം മഞ്ചേരി സ്വദേശി ഷാഹിൽ (20) നാണ് ഇടതു കാലിന് പാമ്പുകടിയേറ്റത്. ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

നാലു ബൈക്കുകളിലായി എട്ടംഗ സംഘമാണ് മഞ്ചേരിയിൽ നിന്നും നാരങ്ങത്തോട് എത്തിയത്. വെള്ളച്ചാട്ടം കാണാൻ പോകുന്ന വഴിയിൽ വെച്ചാണ് പാമ്പ് കടിയേറ്റത്. ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് സംഭവം. അണലിയാണെന്ന് സംശയിക്കുന്നതായി ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു.

Post a Comment

Previous Post Next Post