ആലപ്പുഴ: സിവിൽ പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷൻ ഓഫീസിൽ ജീവനൊടുക്കി. മുഹമ്മ പതിനൊന്നാം വാർഡ് പള്ളിക്കച്ചിറ സന്തോഷ് കുമാർ (44) ആണ് മരിച്ചത്. മുഹമ്മ പോലീസ് സ്റ്റേഷന്റെ മുകളിലത്തെ റൂഫിലാണ് ഇന്ന് പുലർച്ചെ ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുവർഷമായി മുഹമ്മ സ്റ്റേഷനിൽ ജോലി ചെയ്ത് വരികയായിരുന്നു.
ഇന്നലെ രാത്രി പത്തുമണി മുതൽ സന്തോഷ് കുമാറിനെ കാണാതിരുന്നതിനെ തുടർന്ന് ഒപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ അന്വേഷിക്കുകയായിരുന്നു. അതിനിടെ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് മുകളിലത്തെ നിലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടത്തി മൃതദ്ദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ജീവനൊടുക്കാൻ കാരണം സാമ്പത്തിക ബാധ്യതയാണെന്നാണ് സംശയം. ഭാര്യ: രേഖാ മോൾ, മക്കൾ: മാളവിക (ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനി), മിത്ര (മുഹമ്മ ഗവ.എൽപി സ്‌കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനി).