ബാലുശ്ശേരി: 2025ലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബാലുശ്ശേരി ബ്ലോക്ക് ഡിസ്ട്രിബ്യൂഷന്‍ സെന്ററായി ബാലുശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നിശ്ചയിച്ചിട്ടുള്ളതിനാല്‍, വോട്ടിംഗ് സാമഗ്രികളുടെ വിതരണവും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും സുഗമമാക്കുന്നതിനായി ബാലുശ്ശേരി ടൗണിൽ ഇന്ന് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഗതാഗത നിയന്ത്രണം ഇങ്ങനെ
ബാലുശ്ശേരി കൈരളി റോഡ് ജംഗ്ഷനില്‍ നിന്നും കണ്ണാടിപ്പോയില്‍ ഭാഗത്തേക്കുള്ള റോഡ് ബാലുശ്ശേരി ഹൈസ്‌കൂള്‍ ജംഗ്ഷന്‍ വരെ വണ്‍വേ ആയി മാറ്റുന്നതാണ്. കൈരളി റോഡ് ജംഗ്ഷനില്‍ നിന്നും ഹൈസ്‌കൂള്‍ വരെയുള്ള റോഡില്‍ ഇരുവശങ്ങളിലും വാഹന പാര്‍ക്കിംഗ് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. കണ്ണാടിപ്പോയില്‍ ഭാഗത്ത് നിന്ന് ബാലുശ്ശേരി ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ താഴെപ്പറയുന്ന വഴികളില്‍ ഏതെങ്കിലും വഴി സഞ്ചരിക്കേണ്ടതാണ്:
1. ബാലുശ്ശേരി കോട്ട അമ്പലം ജംഗ്ഷന്‍ വഴി.
2. ബാലുശ്ശേരി ഹൈസ്‌കൂള്‍ റോഡ് ജംഗ്ഷന്‍ സമീപത്ത് നിന്ന് പോസ്റ്റ് ഒഫീസ് റോഡ് വഴി.
3. തിരുവാഞ്ചേരിപൊയില്‍ മഞ്ഞപ്പാലം വഴി.
4. പുതിയകാവ് അറപ്പിടിക വഴി ഇലക്ഷന്‍ ഡ്യൂട്ടിക്കായി വരുന്ന ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ മര്‍ക്കസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
താല്‍ക്കാലിക ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങളും വാഹനയാത്രികരും സഹകരിക്കണമെന്ന് ബാലുശ്ശേരി പോലീസ് അറിയിച്ചു.