ഓമശ്ശേരി: വാഹനത്തിൽ നിന്നും ഗ്ലാസ് ഇറക്കുന്നതിനിടെ ദേഹത്ത് വീണ് യുവാവ് മരിച്ചു. ഓമശ്ശേരി കൽ പൊലിച്ചാലിൽ കെജിഎം ഷോപ്പ് ഉടമ കെ.സി ശാഫി (27) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തു മണിയോടെ ഓമശ്ശേരി മങ്ങാട് ടിവിഎസ് ഷോറൂമിന്റെ സമീപത്ത് വെച്ചായിരുന്നു അപകടം. ഉടൻതന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഓമശ്ശേരിയിൽ വാഹനത്തിൽ നിന്നും ഗ്ലാസ് ഇറക്കുന്നതിനിടെ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം.
bywebdesk
•
0