Trending

റേഷൻ കടയിൽ നിന്നും വാങ്ങിയ പച്ചരി കഴുകിയപ്പോൾ നീല നിറം; ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നൽകി.


കോട്ടയം: കോട്ടയം മുണ്ടക്കയത്ത് റേഷൻ കടയിൽ നിന്നും വാങ്ങിയ അരി കഴുകിയപ്പോൾ നീല നിറമായി. മുണ്ടക്കയം ഏന്തയാർ സ്വദേശി ബിജു തോമസ് വാങ്ങിയ പച്ചരി കഴുകിയപ്പോഴാണ് നീലനിറം ശ്രദ്ധയിൽപ്പെട്ടത്. അരി കഴുകിയ വെള്ളവും അരിയും കഴുകിയ ശേഷം നീലനിറം ആവുകയായിരുന്നു.

ഏന്തയാർ അക്ഷയ സെൻ്ററിന് സമീപമുള്ള റേഷൻ കടയിൽ നിന്നാണ് ബിജു അഞ്ചു കിലോ പച്ചരി വാങ്ങിയത്. വീട്ടിലെത്തി കഴുകിയപ്പോഴാണ് അരിയും കഴുകിയ വെള്ളവും ഒരേപോലെ നീല നിറമായത്. ഇതേ തുടർന്ന് റേഷൻ കടയിലെത്തി കടക്കാരനോട് പറഞ്ഞപ്പോൾ അരി മാറ്റി നൽകുകയായിരുന്നു. എന്നാൽ പുതിയ അരി കഴുകിയപ്പോൾ ഈ നിറംമാറ്റം കണ്ടില്ല.

സംഭവത്തിൽ ബിജു ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി നൽകിയിട്ടുണ്ട്. ഇരുമ്പിൻ്റെ അംശം കൂടുതലാണെങ്കിൽ ഈ നിറം വരാൻ സാധ്യതയുള്ളതായാണ് ഭക്ഷ്യ വകുപ്പിൻ്റെ നിഗമനം. അരിയുടെ സാമ്പിൾ പരിശോധിക്കുവാനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post