മുക്കം: മുക്കം കൊടിയത്തൂരിൽ തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നടത്തിയ ആഹ്ലാദ പ്രകടനത്തിൽ കൊലവിളിയുമായി മുസ്‌ലിംലീഗ്. സിപിഐഎം നേതാവും ജില്ലാപഞ്ചായത്ത് സ്ഥാനാർത്ഥിയുമായിരുന്ന നാസർ കൊളായിയെയും മുൻ പഞ്ചായത്ത് പ്രസിഡന്റ് സിടിസി അബ്ദുല്ലയെയും കൊല്ലുമെന്നാണ് മുദ്രാവാക്യം. ഒന്നും രണ്ടും പ്രതികൾ ഞങ്ങൾ ആയിരിക്കുമെന്നും മുദ്രാവാക്യത്തിൽ പറയുന്നുണ്ട്.
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മുൻ വാർഡ് മെമ്പർ എം.ടി റിയാസും യൂത്ത് ലീഗ് നേതാവ് ചാലക്കൽ ഷമീറുമാണ് കൊലവിളി മുദ്രാവാക്യം വിളിച്ചത്. കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് കാരശ്ശേരി ഡിവിഷനില്‍ നിന്നും എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച നാസർ കൊളായി 18,525 വോട്ടാണ് നേടിയത്. ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥിയായ മുസ്ലിം ലീഗിൻ്റെ മിസ്ഹാബ് കൂഴരിയൂരാണ് വിജയിച്ചത്. 19,594 വോട്ടാണ് മിസ്ഹാബ് നേടിയത്.