മലപ്പുറം: മലപ്പുറം വള്ളിക്കുന്ന് എംവിഎച്ച്എസ് സ്കൂളിന്റെ സമീപം വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. കൊടക്കാട് കുന്നംപള്ളി സ്വദേശിയും പരപ്പനങ്ങാടി ഇഷ ഗോൾഡിന്‍റെ പാർട്ണറുമായ ഫൈസൽ പുതിയ നാലകത്തിന്‍റെ മകൻ അമിൻഷ ഹാശിം (11) ആണ് മരിച്ചത്. വള്ളിക്കുന്ന് ബോഡ് സ്കൂൾ അഞ്ചാം തരം വിദ്യാർത്ഥിയാണ്.
ശനിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. കൂട്ടുകാരോടപ്പം ബന്ധുവീട്ടിൽ പോയി തിരികെവരുന്നതിനിടെ പാളം മുറിച്ചു കടക്കുമ്പോൾ ട്രെയിൻ ഇടിക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ മോച്ചറിയിലേക്ക് മാറ്റി. മാതാവ്: ഷാഹിന (നഹാസ് ഹോസ്പിറ്റൽ). സഹോദരങ്ങൾ: അമൻ മാഷിം, അയിഷ ഫല്ല.