Trending

ബൈക്ക് നിർത്തിയത് ചോദ്യം ചെയ്തു; കൊയിലാണ്ടിയിൽ റെയിൽവേ ഗേറ്റ് കീപ്പർക്ക് മർദ്ദനം.

കൊയിലാണ്ടി: കൊയിലാണ്ടി തിക്കോടിയിൽ റെയിൽവേ ഗേറ്റ് കീപ്പർക്ക് മർദ്ദനം. അയനിക്കാട് സ്വദേശി ധനീഷിനെയാണ് രണ്ടുപേർ ചേർന്ന് മർദ്ദിച്ചത്. ഗേറ്റിന് സമീപം ബൈക്ക് നിർത്തിയത് ചോദ്യം ചെയ്തതാണ് അക്രമത്തിന് പ്രകോപനമായത്. മൂന്നു പേരാണ് ബൈക്കിലുണ്ടായിരുന്നത്. ഇതിൽ രണ്ടുപേരാണ് ആക്രമിച്ചത്. 

ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ടിട്ടും യുവാക്കൾ ഇതിന് തയ്യാറാവാതെ വന്നതോടെ ധനീഷ് ബൈക്കിന്റെ ഫോട്ടോയെടുക്കാൻ ശ്രമിച്ചു. ഇതോടെയാണ് അക്രമം. പരിക്കേറ്റ ധനീഷ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

Post a Comment

Previous Post Next Post