കൊച്ചി: ജിദ്ദയിൽ നിന്നും പുറപ്പെട്ട് കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട എയർ ഇന്ത്യ വിമാനം ലാൻഡിംഗ് ഗിയറിലെ തകരാറിനെ തുടർന്നാണ് വ്യാഴാഴ്ച രാവിലെ 9 മണിക്ക് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കിയത്.
ലാൻഡിങ്ങിന് ശേഷമുള്ള പരിശോധനയിലാണ് വിമാനത്തിൻ്റെ ടയറുകൾ പൊട്ടിത്തെറിച്ചതായി കണ്ടത്. തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്. വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാരും സുരക്ഷിതരാണെന്ന് സിയാൽ അധികൃതർ അറിയിച്ചു.
യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കരിപ്പൂരിലെത്തിക്കുമെന്നും അതിന് സാധിച്ചില്ലെങ്കിൽ റോഡ് മാർഗ്ഗം എത്തിക്കുമെന്നും അധികൃതർ അറിയിച്ചു.