Trending

ഹൈസ്കൂൾ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി.


കുന്ദമംഗലം: കുറ്റിക്കാട്ടൂർ ഗവ. ഹൈസ്കൂൾ വിദ്യാർത്ഥിയെ കാണാനില്ലെന്ന്​ പരാതി. ഓട്ടോ ഡ്രൈവർ കളത്തിൽ ഹാരിസിൻ്റെ മകൻ ഫുആദിനെയാണ്​ (15) തിങ്കളാഴ്ച മുതൽ കാണാതായത്​. സ്കൂളിൽ നിന്ന്​ ഉച്ചയ്ക്ക്​ ഒരുമണിക്ക്​ പ്രാർത്ഥനയ്ക്ക് പള്ളിയിൽ പോയതായിരുന്നു വിദ്യാർത്ഥി. 

പിന്നീട്​ ക്ലാസിലോ വീട്ടിലോ എത്തിയിട്ടില്ലെന്നാണ്​ പിതാവ്​ മെഡിക്കൽ കോളേജ്​ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കണ്ടെത്തുന്നവർ തൊട്ടടുത്ത പോലീസ്​ സ്റ്റേഷനിലോ 9037157108, 9544706133 എന്നീ നമ്പറുകളിലോ അറിയിക്കണം.

Post a Comment

Previous Post Next Post