Trending

സ്ത്രീസുരക്ഷാ പദ്ധതി: അപേക്ഷ കെ-സ്മാർട്ടിലൂടെ


തിരുവനന്തപുരം: നിർദ്ധന കുടുംബങ്ങളിലെ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭിക്കുന്ന പ്രത്യേക സുരക്ഷ പദ്ധതിയിൽ കെസ്മാർട്ടിലൂടെ ഓൺലൈനായി അപേക്ഷിക്കാം. പോർട്ടലിലെ പെൻഷൻ പ്ലാറ്റ്ഫോമിൽ ഇതിനുള്ള അപേക്ഷ സജ്ജമാക്കാൻ ഇൻഫർമേഷൻ കേരള മിഷനെ ചുമതലപ്പെടുത്തി. സാമൂഹ്യക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കൾ അല്ലാത്ത ട്രാൻസ് വിമൺ അടക്കമുള്ള, എ എ വൈ (മഞ്ഞ കാർഡ്), പി എച്ച് എച്ച് (മുൻഗണന വിഭാഗം പിങ്ക് കാർഡ്) വിഭാഗത്തിൽ പെട്ടവർക്കാണ് അവസരം. (നീല, വെള്ള കാർഡുകൾ ഉള്ളവർ അർഹരല്ല).

പ്രായപരിധി 35 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. താമസം കേരള സംസ്ഥാനത്തെ സ്ഥിര താമസക്കാരായിരിക്കണം. മറ്റ് പെൻഷനുകൾ നിലവിൽ മറ്റു സാമൂഹ്യക്ഷേമ പെൻഷനുകളായ വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വാർദ്ധക്യകാല പെൻഷൻ, വികലാംഗ പെൻഷൻ, സർവീസ്/കുടുംബ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ, ഇ.പി.എഫ്. പെൻഷൻ തുടങ്ങിയവ ലഭിക്കുന്നവർക്ക് ഈ പദ്ധതിക്ക് അപേക്ഷിക്കാൻ കഴിയില്ല.

പ്രായം തെളിയിക്കുന്നതിനുള്ള രേഖയായി ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇവയുടെ അഭാവത്തിൽ മാത്രം വയസ്സ് തെളിയിക്കുന്നതിന് മറ്റ് രേഖകളൊന്നും ലഭ്യമല്ല എന്നുള്ള അപേക്ഷകരുടെ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന ഡോക്ടർ സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള രേഖയായി ഉപയോഗിക്കാവുന്നതാണ്.

Post a Comment

Previous Post Next Post