എലത്തൂർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വ്യാജ വിസ നൽകി കബളിപ്പിച്ചെന്നെ പരാതിയിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. എലത്തൂർ തലക്കുളത്തൂരിലാണ് സംഭവം. അയൽവാസിയും ബന്ധുവുമായ അനന്തുവിന് വിദേശത്തുള്ള ഓയിൽ റിഗ് ജോലി വാഗ്ദാനം ചെയ്ത് വ്യാജ വിസ നൽകി പണം തട്ടിയെന്ന പരാതിയിലാണ് തലക്കുളത്തൂർ സ്വദേശി വിഷ്ണുവിനെതിരെ എലത്തൂർ പോലീസ് കേസെടുത്തത്.
ജോലി ഉറപ്പാക്കുന്നതിനായി വിസയ്ക്ക് ഏകദേശം ₹5,17,000 രൂപ ആവശ്യപ്പെട്ടുവെന്നും, ഇതിന്റെ ഭാഗമായി അനന്തുവിന്റെ അമ്മ സിന്ധു അണ്ടിക്കോട് ബാങ്കിൽ നിന്ന് അഞ്ചു ലക്ഷം രൂപ വായ്പയായി എടുത്ത് വിഷ്ണുവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകിയുവെന്നും പരാതിയിൽ പറയുന്നു. ലഭിച്ച വിസ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ പലതവണ വിഷ്ണുവിനെ സമീപിച്ചെങ്കിലും വിസയോ പണമോ തിരിച്ചുകിട്ടിയില്ലെന്ന് കുടുംബം ആരോപിക്കുന്നു. അനന്തുവിന്റെ അമ്മ എലത്തൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.