കോഴിക്കോട്: കോഴിക്കോട് മോഡേൺ ബസാറിൽ സ്വകാര്യ ബസുകളും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മദ്ധ്യവയസ്കൻ മരിച്ചു. രാമനാട്ടുകര സ്വദേശിയും കോൺഗ്രസ് നേതാവുമായ ഉമ്മർ അഷ്‌റഫാണ് മരിച്ചത്. ഞെളിയൻ പറമ്പിന് മുന്നിൽ അഷ്റഫും മകളും സഞ്ചരിച്ച കാറും രണ്ട് സ്വകാര്യ ബസുകളും കൂട്ടിയിടിച്ചാണ് അപകടം.
അഷ്റഫിൻ്റെ മകൾക്ക് ഗുരുതരമായി പരിക്കേറ്റു. ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. അഷ്റഫ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മകളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.