Trending

കായണ്ണയിൽ ബസ്സിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.

പേരാമ്പ്ര: കായണ്ണ കരികണ്ടൻപാറയിൽ ബസ്സിനടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു. കരികണ്ടൻപാറ സ്വദേശി പുളിഞ്ഞോലക്കുന്നുമ്മൽ സുരേഷ് (62) ആണ് മരിച്ചത്. പേരാമ്പ്രയിൽ നിന്ന് കായണ്ണ വഴി വരുകയായിരുന്ന പി.കെ ബസ്സും എതിരെ വന്ന സുരേഷ് സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. 

ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടുകൂടിയായിരുന്നു സംഭവം. റോഡിലേക്ക് തെറിച്ചുവീണ സുരേഷ് അതേ ബസ്സിനടിയിൽപ്പെടുകയായിരുന്നു. ബസ്സിന്റെ പിൻചക്രം ദേഹത്തുകൂടെ കയറിയിറങ്ങി സുരേഷ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കോൺട്രാക്ട് ജോലികൾ ഏറ്റെടുത്ത് നടത്തുന്നയാളായിരുന്നു സുരേഷ്. 

അച്ഛൻ: ചെക്കോട്ടി. അമ്മ: നാരായണി. ഭാര്യ: യശോദ(ശോഭ). മക്കൾ: സുഭാഷ്, സുധീഷ് (ഇരുവരും കൂരാച്ചുണ്ടിൽ ടാക്സി ഡ്രൈവർമാരാണ്). മരുമകൾ: സജിത.

Post a Comment

Previous Post Next Post