Trending

പ്രവാസികളുടെ മക്കൾക്ക് നോര്‍ക്ക റൂട്ട്സിൻ്റെ സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം.


കോഴിക്കോട്: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രവാസി മലയാളികളുടെ മക്കള്‍ക്കും, തിരികെയെത്തിയവരുടെ മക്കള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിന് സഹായിക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സ് നടപ്പിലാക്കിയ പദ്ധതിയായ 'നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പി'ന് ഇപ്പോൾ അപേക്ഷിക്കാം. ഒരു പ്രവാസിയുടെ രണ്ട് കുട്ടികള്‍ക്ക് വരെ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. 

കുടുംബത്തിന്റെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തിന് ചുവടെ ആയിരിക്കണം. അംഗീകൃത സ്ഥാപനത്തിന് കീഴില്‍ റെഗുലര്‍ കോഴ്‌സ് പഠിക്കുന്നവരുമായിരിക്കണം. പ്രൊഫഷനല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെ ബിരുദ- ബിരുദാനന്തര തലത്തില്‍ ആദ്യവര്‍ഷം അഡ്മിഷന്‍ എടുത്തവരായിരിക്കണം. പഠിക്കുന്ന കോഴ്‌സിന് വേണ്ട യോഗ്യത പരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. 

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നവംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പദ്ധതിയുടെ വിശദാംശങ്ങളും, പ്രോസ്‌പെക്ടസും, മറ്റ് വിവരങ്ങളും scholarship.norkaroots.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Post a Comment

Previous Post Next Post