എളേറ്റിൽ: എളേറ്റിൽ വട്ടോളി കുളിരാന്തിരിയിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് പതിച്ച് അപകടം. കാർ യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് വൈകീട്ട് പരപ്പൻപൊയിൽ- പുന്നശ്ശേരി റോഡിൽ സെറായി റിസോർട്ടിനടുത്തായിരുന്നു സംഭവം. റിസോർട്ടിലെ കല്യാണ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ സംഘത്തിൻ്റെ കാറാണ് അപകടത്തിൽപ്പെട്ടത്. പാർക്കിങ്ങിൽ നിന്നും റോഡിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് തോട്ടിലേക്ക് പതിക്കുകയായിരുന്നു.
എളേറ്റിൽ വട്ടോളിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
bywebdesk
•
0