കൊയിലാണ്ടി: കൊയിലാണ്ടി പൊയില്‍ക്കാവ് ബീച്ചില്‍ മത്തിച്ചാരക. ഞായറാഴ്ച ഉച്ചയ്ക്ക് 11.30 ഓടെയായിരുന്നു സംഭവം. കവലാട് ബീച്ച് ഭാഗത്താണ് കരയോട് ചേര്‍ന്ന ഭാഗത്ത് കൂട്ടത്തോടെ മത്തികളെ കണ്ടത്. കുഞ്ഞു മത്തികളാണ് എത്തിയത്. വളരെ കുറഞ്ഞ സമയം മാത്രമാണ് ഈ പ്രതിഭാസമുണ്ടായത്.
ഉച്ച സമയമായതിനാല്‍ ഈ ഭാഗത്ത് അധികം ആളുകളുണ്ടായിരുന്നില്ല. കൂടാതെ കല്ലിട്ട ഭാഗത്തായതിനാല്‍ വലിയ തോതില്‍ മീനുകളെ പിടിക്കാനും കഴിഞ്ഞിരുന്നില്ല. എങ്കിലും സ്ഥലത്തുണ്ടായിരുന്നവര്‍ കുറച്ച് മത്തികള്‍ കൈപ്പിടിയിലൊതുക്കിയാണ് മടങ്ങിയത്. അഞ്ചോ പത്തോ മിനിറ്റ് മാത്രമേ മത്തികള്‍ കൂട്ടത്തോടെ കരയ്ക്കടുത്ത് ഉണ്ടായിരുന്നുള്ളൂ.