Trending

വയനാട്ടിൽ ഓട്ടോഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു.


ബത്തേരി: വയനാട് സുൽത്താൻ ബത്തേരിയിൽ ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. നമ്പിക്കൊല്ലി കഴമ്പ് സ്വദേശി സുധീഷ് (37) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് സംഭവം. വീടിൻ്റെ പരിസരത്തു നിന്നും വാഹനം കഴുകിക്കൊണ്ടിരിക്കാവേ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

Previous Post Next Post