ഓമശ്ശേരി: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്രപൂജാരി മരിച്ചു. ഓമശ്ശേരി തറോൽ കൊറ്റിവട്ടം ഇല്ലത്ത് ശ്രീധരൻ നമ്പൂതിരി (63) ആണ് മരിച്ചത്. കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയിൽ കഴിഞ്ഞ ശനിയാഴ്ച ഇദ്ദേഹം സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം.
തൃക്കളയൂർ മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തിയാണ്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാകുകയും ബുധനാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയുമായിരുന്നു.
ഭാര്യ: ഇന്ദിര (ചാത്തമംഗലം പാണ്ടിക്കടവ് ഇല്ലം). പിതാവ്: പരേതനായ ശ്രീധരൻ നമ്പൂതിരി. മാതാവ്: പരേതയായ ദേവകി അന്തർജനം. മക്കൾ: ശ്രീരാജ് (കുന്ദമംഗലം ഈസ്റ്റ് യുപി സ്കൂൾ), ശ്രീഹരി. മരുമകൾ: ശ്രീദേവി (ഇളമന ഇല്ലം മുണ്ടുപാറ).