Trending

ജ്യൂസെന്ന് കരുതി കുളമ്പ് രോഗത്തിനുള്ള മരുന്ന് കഴിച്ചു; രണ്ട് കുട്ടികള്‍ ആശുപത്രിയില്‍.

പാലക്കാട്: ജ്യൂസാണെന്ന് തെറ്റിദ്ധരിച്ച്‌ കുളമ്പ് രോഗത്തിനുള്ള മരുന്ന് കുടിച്ച് സഹോദരങ്ങള്‍ ആശുപത്രിയില്‍. ആലത്തൂര്‍ വെങ്ങന്നൂര്‍ സ്വദേശികളായ പത്തും ആറും വയസ്സുള്ള കുട്ടികളാണ് മൃഗങ്ങൾക്ക് നൽകുന്ന മരുന്ന് കുടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലു മണിയോടെയായിരുന്നു സംഭവം. കുപ്പിയില്‍ നിറച്ച്‌ വച്ചിരുന്ന മരുന്നാണ് കുട്ടികള്‍ ജ്യൂസെന്ന് തെറ്റിദ്ധരിച്ച്‌ കുടിച്ചത്.

രുചിവ്യത്യാസം തോന്നിയപ്പോള്‍ മരുന്ന് തുപ്പിക്കളഞ്ഞു. എന്നാല്‍ കുളമ്പ് രോഗത്തിന് പുരട്ടുന്ന മരുന്നില്‍ അമ്‌ളത്തിന്റെ സാന്നിധ്യം ഉള്ളതിനാല്‍ വായിക്കും തൊണ്ടയ്ക്കും പൊള്ളലേറ്റു. കുട്ടികള്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Post a Comment

Previous Post Next Post