Trending

പുതുപ്പാടി സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.


റിയാദ്: താമരശ്ശേരി പുതുപ്പാടി സ്വദേശി സൗദി അറേബ്യയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൈതപ്പൊയില്‍ തള്ളാശ്ശേരി ഹുസ്സൈൻ (58) ആണ് മരിച്ചത്. അല്‍-നദ്‌വ ഫാമിലി കെയര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണം. 

മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുളള നടപടിക്രമങ്ങളുമായി റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിംഗ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. ഭാര്യ: ഷെറീന. മക്കൾ: ഷാന ഷെറിൻ, ഷാനിദ് ഫർഹാൻ. മരുമകൻ: ഷാഫി.

Post a Comment

Previous Post Next Post