Trending

കൊയിലാണ്ടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു.


കൊയിലാണ്ടി: കൊയിലാണ്ടി ദേശീയ പാതയിൽ കാറും പാഴ്സൽ ലോറിയും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. ഇവരൊപ്പം കാറിൽ യാത്ര ചെയ്ത രണ്ടു പേര്‍ക്ക് പരിക്കേറ്റു. കണ്ണൂർ മട്ടന്നൂര്‍ സ്വദേശിനി ഓമന (64) യാണ് മരിച്ചത്. ഇന്ന് രാവിലെ 6.15 ഓടെയാണ് അപകടമുണ്ടായത്. മട്ടന്നൂര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനാൽ പിന്നീട് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളേജിലേക്കുള്ള വഴിമധ്യേയാണ് ഓമനയുടെ മരണം സംഭവിച്ചത്. 

പരിക്കേറ്റ മറ്റു രണ്ടുപേരും കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൻ്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post