വൈത്തിരി: വയനാട്ടിലെ പൊഴുതന മുത്താറികുന്നിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു. ബന്ധുവീട്ടിൽ വിരുന്നെത്തിയ മേപ്പാടി പാലവയൽ സ്വദേശി ആര്യദേവ് (14) മരിച്ചത്. നാട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തി ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേപ്പാടി ഗവണ്മെന്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആര്യദേവ്. മൃതദേഹം വൈത്തിരി ആശുപത്രിയിൽ. പിതാവ്: അനിൽ. മാതാവ്: രമ്യ.