കൊയിലാണ്ടി: കൊയിലാണ്ടി പൊയില്‍ക്കാവില്‍ ബൈക്കില്‍ പിക്കപ്പ് വാന്‍ ഇടിച്ച് മദ്ധ്യവയസ്കൻ മരിച്ചു. പുളിയഞ്ചേരി പുറവയല്‍കുനി അശോകന്‍ (56) ആണ് മരിച്ചത്. അശോകന്‍ സഞ്ചരിച്ച ബൈക്കിന്റെ പിറകില്‍ പിക്കപ്പ് വാന്‍ ഇടിച്ചായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ അശോകനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
മെഡിക്കൽ കോളേജ് മുൻ ജീവനക്കാരനാണ് അശോകൻ. പിതാവ്: പരേതനായ രാമൻ. മാതാവ്: പരേതയായ നെല്ലായി. ഭാര്യ: ശാന്തി. മക്കള്‍: ആതിര (അധ്യാപിക കാസര്‍ഗോഡ്). അവന്യ (വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: കമല, മീനാക്ഷി, പുഷ്പ, ബിന്ദു, രാജന്‍ (പരേതന്‍).