കൊയിലാണ്ടി: കൊയിലാണ്ടി ബപ്പന്‍ങ്ങാട് ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു. പാലക്കാട് വടക്കാഞ്ചേരി വളപ്പില്‍പാടം സ്വദേശി പുഴക്കല്‍പറമ്പ് രാമസ്വാമിയുടെ മകന്‍ മഹേഷ് (31) ആണ് മരിച്ചത്. മംഗള ലക്ഷദ്വീപ് എക്സ്പ്രസില്‍ നിന്നാണ് യുവാവ് വീണത്.
പാലക്കാട് നെമ്മാറയില്‍ നിന്നും സഹോദരിയുടെ വീടായ കണ്ണൂര്‍ തളിപ്പറമ്പിലേക്ക് പോവുകയായിരുന്നു യുവാവ്. ഇയാളുടെ കൂടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിൻ കൊയിലാണ്ടി ബപ്പന്‍ങ്ങാട് എത്തിയപ്പോൾ ഡോറിന് സമീപം നിന്ന മഹേഷ് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.