Trending

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാൻ ഏതൊക്കെ തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം; പട്ടിക പുറത്തുവിട്ട് കമ്മീഷൻ.


തിരുവനന്തപുരം: സംസ്ഥാനം തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. വോട്ടർമാർക്കും സ്ഥാനാർഥികൾക്കുമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. ഇതുപ്രകാരം വോട്ടർമാർക്ക് പോളിംഗ് ബൂത്തിൽ ഹാജരാക്കാനാകുന്ന തിരിച്ചറിയൽ രേഖകളുടെ പട്ടികയും കമ്മീഷൻ പുറത്തുവിട്ടിട്ടുണ്ട്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നല്കിയ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻ‌സ്, പാൻകാർ‌ഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച എസ്എസ്എൽസി ബുക്ക്, ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽ നിന്ന് ആറുമാസത്തിന് മുമ്പ് നല്കിയ ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നല്കിയ തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കാം.

Post a Comment

Previous Post Next Post