താമരശ്ശേരി: ഉപജില്ല സ്‌കൂൾ കലോത്സവത്തിൽ അറബിക് ഓവറോൾ റണ്ണറപ്പ് ട്രോഫിയും എൽപി ജനറൽ വിഭാഗത്തിൽ സെക്കൻഡ് റണ്ണറപ്പ് ട്രോഫിയും നേടിയ കലാപ്രതിഭകളെ സ്കൂൾ പിടിഎയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ അമ്പായത്തോട് അങ്ങാടിയിൽ നിന്ന് ആരംഭിച്ച വിജയാരവം ഘോഷയാത്രയിൽ കലാപ്രതിഭകളെ ആനയിച്ച് കൊണ്ട് പിടിഎ അംഗങ്ങളും രക്ഷിതാക്കളും നാട്ടുകാരുമായി നിരവധിപേർ പങ്കെടുത്തു. റോഡരികിൽ നിലയുറപ്പിച്ച അമ്മമാർ മധുര പലഹാരങ്ങൾ നൽകിയാണ് കുട്ടികളെ വരവേറ്റത്.
പരിപാടി വാർഡ് മെമ്പർ സീന സുരേഷ് ഉദ്‌ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ജബ്ബാർ മാളിയേക്കൽ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ കെ.കെ മുനീർ, പിടിഎ വൈസ് പ്രസിഡണ്ട് എ.ടി ജലീഷ്, എ.ടി ഹാരിസ്, എംപിടിഎ പ്രസിഡണ്ട് ബേനസീറ നിഷാദ് കാറ്റാടി, അനൂപ് മലയിൽ, പി. സിനി, കെ. ജാസ്മിൻ, യു.എ ഷമീമ, പി. ജിഷ എന്നിവർ സംസാരിച്ചു.
Tags:
EDUCATION