Trending

പേരാമ്പ്രയിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ.


പേരാമ്പ്ര: വിൽപ്പനക്കെത്തിച്ച ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയില്‍. പേരാമ്പ്ര ബൈപ്പാസില്‍ വാഹന പരിശോധനക്കിടെയാണ് ആഡംബര വാഹനത്തില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കൊയിലാണ്ടി നടേരി അമാന്‍ അബ്ദുല്ല (23) പോലീസ് പിടിയിലായത്. 10 ലക്ഷത്തോളം വിലവരുന്ന 340 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് കണ്ടെടുത്തത്. ഇയാള്‍ മുമ്പും ഇത്തരത്തില്‍ ലഹരി വസ്തുക്കള്‍ കേരളത്തിൽ എത്തിച്ച് വില്‍പ്പന നടത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. 

ജില്ലാ പോലീസ് മേധാവി കെ.ഇ ബൈജുവിന്റെ ഡാന്‍സാഫ് ടീമും പേരാമ്പ്ര ഡിവൈഎസ്പി രാജേഷിന്‍റെ കീഴിലെ സ്‌ക്വാഡും പേരാമ്പ്ര സി.ഐ ജംഷിദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവുമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടിയത്. ഇയാള്‍ ഉപയോഗിച്ച താര്‍ ജീപ്പും കസ്റ്റഡിയിലെടുത്തു.

Post a Comment

Previous Post Next Post