Trending

കൂലിയെച്ചൊല്ലി തർക്കം; പുതുപ്പാടിയിൽ യുവാവിന് കുത്തേറ്റു.


താമരശ്ശേരി: താമരശ്ശേരി പുതുപ്പാടിയിൽ കൂലിയെ ചൊല്ലിയുള്ള വാക്കുതർക്കത്തിനിടെ, യുവാവിന് കത്തികൊണ്ട് കുത്തേറ്റു. പുതുപ്പാടി ആച്ചിയിൽ താമസിക്കുന്ന കെടവൂർ പൊടിപ്പിൽ സ്വദേശി രമേശന് (48) ആണ് കുത്തേറ്റത്. ശനിയാഴ്ച വൈകീട്ട് ആറരയോടെ പഞ്ചായത്ത് ബസാറിലാണ് സംഭവം.

തന്നോടൊപ്പം കൽപ്പണി ചെയ്യുന്ന ബന്ധുവായ പുതുപ്പാടി ആച്ചിയിൽ സ്വദേശിയും അദ്ദേഹത്തിന്റെ സഹോദരീ പുത്രനും ചേർന്ന് കത്തിയും കല്ല് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നെന്ന് രമേശൻ താമരശ്ശേരി പോലീസിൽ പരാതി നൽകി. ശനിയാഴ്ച ജോലികഴിഞ്ഞ ശേഷമായിരുന്നു കൂലിയിനത്തിൽ 100 രൂപ കുറഞ്ഞതിനെച്ചൊല്ലിയുള്ള തർക്കം കത്തിക്കുത്തിൽ കലാശിച്ചത്.

ബന്ധുവിന്റെ കുത്തേറ്റ് രമേശന്റെ കൈക്ക്‌ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഒപ്പമുണ്ടായിരുന്നയാൾ കല്ലുപയോഗിച്ച് നടത്തിയ ആക്രമണത്തിൽ രമേശന്റെ തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തെന്നാണ് പരാതി. പരിക്കേറ്റ രമേശനെ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post