Trending

നേരിയ ആശ്വാസം; റെക്കോർഡ് കുതിപ്പിൽ നിന്ന് കുത്തനെ ഇടിഞ്ഞ് സ്വർണ്ണവില.


കോഴിക്കോട്: റെക്കോഡ് കുതിപ്പിൽ നിന്ന് സ്വർണ്ണ വില കുത്തനെ താഴേക്ക്. ഇന്ന് ഗ്രാമിന് 170 രൂപയും പവന് 1360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 11,210 രൂപയും പവന് 89,680 രൂപയുമായി. ഇസ്രയേൽ-ഹമാസ് സമാധാന കരാറിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുത്തനെ ഇടിഞ്ഞതാണ് കേരളത്തിലും വില കുറയാൻ കാരണം. അന്താരാഷ്ട്ര സ്വർണ്ണവില ട്രായ് ഔൺസിന് 100 ഡോളറോളം ഇടിഞ്ഞ് 3,957.3 ഡോളറിലാണ് ഇ​പ്പോൾ വ്യാപാരം നടക്കുന്നത്. ഇന്നലെ അന്താരാഷ്ട്ര സ്വർണ്ണവില 4058-60 ഡോളർ വരെ പോയിരുന്നു.

ഇന്നലെ ഗ്രാമിന് 20 രൂപ കൂടി 11,380 രൂപയായിരുന്നു. പവന്റെ വിലയിൽ 160 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തി 91,040 രൂപയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പവന് 90,000 രൂപ കടന്ന സ്വർണ്ണവിലയിൽ ഉച്ചയ്ക്കു ശേഷം വീണ്ടും കുതിച്ചുചാട്ടമുണ്ടായി. ഉച്ചയ്ക്കു ശേഷം നടന്ന വ്യാപാരത്തിൽ ഗ്രാമിന് 70 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാമിന്റെ വില 11,360 രൂപയായി. പവൻ വില 90,880 രൂപയായും ഉയർന്നിരുന്നു. ഈ വർഷം മാത്രം 54 ശതമാനത്തിൻ്റെ വർദ്ധനയാണ് സ്വർണത്തിനുണ്ടായത്. സ്വർണം പിന്തുണ നൽകുന്ന ഇ.ടി.എഫ് ഫണ്ടുകളും വലിയ ഉയർച്ചയിലാണ്.

Post a Comment

Previous Post Next Post