Trending

പത്താം ക്ലാസ് വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.


പാലക്കാട്: മണ്ണാർക്കാട് പത്താം ക്ലാസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് മണലടി സ്വദേശി റിയാസിൻ്റെ മകൻ റിസ്‌വാൻ (15) ആണ് മരിച്ചത്. മണ്ണാർക്കാട് ഡിഎച്ച്എസ്എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. മണലടി മസ്ജിദിനോട് ചേർന്ന ശുചിമുറിയിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

മസ്ജിദിനോട് അനുബന്ധിച്ചുള്ള മതപാഠശാലയിലും കുട്ടി പഠിക്കുന്നുണ്ട്. സ്കൂൾ വിട്ട ശേഷം ഇവിടേക്കെത്തിയ വിദ്യാർത്ഥിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയില്ലെന്ന് മണ്ണാർക്കാട് പോലീസ് പറഞ്ഞു. മരണകാരണം വ്യക്തമല്ല. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post