Trending

പന്ത്രണ്ടാം ക്ലാസുകാർക്ക് റെയിൽവേയിൽ ജോലി ഒഴിവുകൾ; അപേക്ഷ നവംബർ 27 വരെ.


തിരുവനന്തപുരം: റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് അണ്ടർ ഗ്രാജുവേറ്റ് ലെവൽ റിക്രൂട്ട്‌മെന്റിന്റെ പൂർണമായ വിജ്‍ഞാപനം പുറത്തിറക്കി. പന്ത്രണ്ടാം തരം വിജയിച്ചവർക്ക് റെയിൽവേയിൽ ജോലി നേടാനുള്ള മികച്ച അവസരം. നോൺ-ടെക്‌നിക്കൽ പോപ്പുലർ വിഭാഗങ്ങളിലെ വിവിധ തസ്തികകളിൽ ആകെ 3,058 ഒഴിവുകൾ ഉണ്ട്.

കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലർക്ക്, അക്കൗണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ്, ട്രെയിൻസ് ക്ലർക്ക്, ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികകൾ ഇതിൽ ഉൾപ്പെടുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 27. കൂടുതൽ വിവരങ്ങൾക്ക് www.rrbapply.gov.in സന്ദർശിക്കുക.

Post a Comment

Previous Post Next Post