താമരശ്ശേരി: കേരള സ്പോർട്സ് കൗൺസിൽ അംഗവും, മുൻ ദേശീയ കായിക താരവുമായ പുതുപ്പാടി ടി.എം അബ്ദുറഹിമാൻ നിര്യാതനായി. പുതുപ്പാടി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ കായിക അധ്യാപകനുമായിരുന്നു. സപതക്രോ, റഗ്‌ബി, ആട്യ എന്നീ ഗെയിമുകൾ കേരളത്തിൽ കൊണ്ടുവന്നതിൽ മുഖ്യപങ്കുവഹിച്ചു. വിദ്യാഭ്യാസ വകുപ്പിൻ്റെ കായികക്ഷമത പദ്ധതിയുടെ റവന്യൂ ജില്ലാ മുൻ കോഡിനേറ്ററും, ജില്ലാ സ്പോർട്സ് ഓർഗനൈസറും, നിരവധി കായിക സംഘടനകളുടെ സംസ്ഥാന ജില്ലാ ഭാരവാഹിയുമായിരുന്നു.
നിലവിൽ അത്‍ലറ്റിക്‌സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ അംഗം, സംസ്ഥാന റഗ്ബി അസോസിയേഷൻ വൈസ് പ്രസിഡന്റ്, ആട്യ പാട്യ സംസ്ഥാന അസോസിയേഷൻ്റെ പ്രസിഡൻ്റ്, സൈക്ലിങ് അസോസിയേഷൻ, സൈക്കിൾ പോളോ അസോസിയേഷൻ, തഗ് ഓഫ് വാർ അസോസിയേഷൻ എന്നിവയുടെ സംസ്ഥാന കൗൺസിൽ അംഗവുമാണ്. കൂടാതെ ടെന്നീസ് വോളിബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ആയും പ്രവർത്തിച്ചു വരികയായിരുന്നു.
ഭാര്യ: സൽമ. മക്കൾ: അഡ്വ.ഷമീം അബ്‌ദുറമാൻ, ഷഹനാസ്. മരുമകൻ: ഷംനാസ്. മയ്യത്ത് നിസ്കാരം ഇന്ന് 4 മണിക്ക് എലോക്കര ജുമാ മസ്‌ജിദിൽ.
Tags:
OBITUARY