Trending

വിദ്യാസമുന്നതി സ്കോളർഷിപ്പ്: പഠനത്തിനും മത്സരപ്പരീക്ഷാ പരിശീലനത്തിനും സഹായം; ഇപ്പോൾ അപേക്ഷിക്കാം.

തിരുവനന്തപുരം: മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നൽകുന്ന വിദ്യാസമുന്നതി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകർ കേരളത്തിലെ സംവരണേതര വിഭാഗങ്ങളിൽ പെട്ടവർ ആയിരിക്കണം. (OBC, SC, ST വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കില്ല.) അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം നാല് ലക്ഷം രൂപയിൽ താഴെ ആയിരിക്കണം. അപേക്ഷകർ, ഓരോ വർഷവും പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കേരളത്തിലെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും അഖിലേന്ത്യ തലത്തിൽ നടത്തപ്പെടുന്ന പ്രവേശന പരീക്ഷ വഴി കേരളത്തിന് പുറത്ത് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി നവംബർ 4 ആണ്.

വിവിധ തലങ്ങൾ
ഹയർ സെക്കണ്ടറി/തത്തുല്യ തലത്തിൽ 70 ശതമാനം മാർക്ക് /തത്തുല്യ ഗ്രേഡ് നേടിയവർക്ക് ബിരുദ തലത്തിലുള്ള സ്കോളർഷിപ്പിനും ശാസ്ത്രവിഷയങ്ങളിൽ ബിരുദ തലത്തിൽ 60 ശതമാനം മാർക്കും മറ്റു വിഷയങ്ങളിൽ ബിരുദ തലത്തിൽ 55 ശതമാനം മാർക്കും നേടിയവർക്ക് ബിരുദാനന്തര ബിരുദ തല സ്കോളർഷിപ്പിനും അപേക്ഷിക്കാവുന്നതാണ്. ഇതോടൊപ്പം, ബിരുദാനന്തര ബിരുദതലത്തിൽ 55 ശതമാനം മാർക്ക് നേടിയവർക്ക് ഗവേഷണ സ്കോളർഷിപ്പിനും അപേക്ഷിക്കാവുന്നതാണ്. ഇതു കൂടാതെ ഹൈസ്കൂൾ-ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കും വിവിധ പ്രഫഷണൽ കോഴ്സുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകളുമുണ്ട്.

സ്കോളർഷിപ്പ് ആനുകൂല്യം
1.ഹൈസ്കൂൾ- 2,500/- രൂപ
2.ഹയർ സെക്കൻ്ററി -4,000/-രൂപ
3.ബിരുദം (പ്രഫഷണൽ -8,000/-രൂപ
4.ബിരുദം (നോൺ-പ്രഫഷണൽ-6,000/- രൂപ
5.ബിരുദാനന്തരബിരുദം (പ്രഫഷണൽ) -16,000/- രൂപ
6.ബിരുദാനന്തരബിരുദം (നോൺ-പ്രഫഷണൽ) -10,000/- രൂപ
7.സി.എ./സി.എം.എ./സി.എസ്. പ്രോഗ്രാമുകൾ-10,000/- രൂപ
8.ഡിപ്ലോമ സർട്ടിഫിക്കേറ്റ് പ്രോഗ്രാമുകൾ -6,000/- രൂപ
9.ഗവേഷണ പ്രോഗ്രാമുകൾ -25,000/- രൂപ
10.ദേശീയ/ പ്രീമിയർ സ്ഥാപനങ്ങൾ - 50,000/- രൂപ വരെ.

ആവശ്യമായ രേഖകൾ
1.ജാതി തെളിയിക്കുന്ന രേഖ.
2.കുടുംബ വരുമാന സർട്ടിഫിക്കറ്റ്
3.മാർക്ക്‌ ലിസ്റ്റ്.
4.പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ്. (മാതൃക വെബ്സൈറ്റിലുണ്ട്)
5.ബാങ്ക് പാസ്ബുക്ക് പകർപ്പ്.
6.റേഷൻ കാർഡ് പകർപ്പ്.
7. പത്താം ക്ലാസ് സർട്ടിഫിക്കറ്റ് - പകർപ്പ്.
8. എൻറോൾമെൻ്റ് സർട്ടിഫിക്കേ റ്റ് (സി.എ./സി.എം.എ./സി.എസ്. പ്രോഗ്രാമുകൾക്ക്)
9. ഗൈഡ് സർട്ടിഫിക്കറ്റ് (PhD സ്കോളർഷിപ്പ്)

അപേക്ഷാ ക്രമം
അപേക്ഷകർ ഒറ്റ തവണ രജിസ്ട്രേഷൻ നിർബന്ധമായും നടത്തണം. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന യൂസർനെയിമും പാസ്‌ വേഡും ഉപയോഗിച്ച് ലോഗ് ഇൻ ചെയ്തതിനു ശേഷം വിവരങ്ങൾ നൽ അപേക്ഷ പൂർത്തീകരിച്ച് സമർപ്പിക്കേണ്ടതാണ്.ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം സ്ഥാപനത്തിൽ പ്രിന്റ് ഔട്ട്‌ സമർപ്പിക്കേണ്ടതില്ല. അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക.

Post a Comment

Previous Post Next Post