Trending

വല്ലാത്ത ചതിയായിപ്പോയി...മകളുടെ വിവാഹത്തിന് വെച്ച സ്വർണവുമായി പിതാവ് മുങ്ങി, കാമുകിയെ വിവാഹം ചെയ്തു.


പെരുമ്പാവൂര്‍: രണ്ടുമാസം മുമ്പ് മകളുടെ വിവാഹത്തിന് സ്വരൂപിച്ച സ്വര്‍ണവും പണവുമായി പിതാവ് കാമുകിയെ വിവാഹം ചെയ്തു. വെങ്ങോല പഞ്ചായത്തിലെ തണ്ടേക്കാടാണ് സംഭവം. മകളുടെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ്, കാനഡയിൽ ജോലിയുള്ള തിരുവനന്തപുരം സ്വദേശിനിയോടൊപ്പം കഴിയുകയായിരുന്ന ഇയാളെ കണ്ടെത്തി. പൊലീസ് ഉപദേശിച്ചിട്ടും സ്ത്രീയെ പിരിയാന്‍ ഇയാൾ തയ്യാറായില്ല."

"പണവും സ്വര്‍ണവും ചേർത്ത് അഞ്ചുലക്ഷത്തിന്‍റെ മുതലുമായി വിവാഹത്തിന് ഒരുമാസം മാത്രമുള്ളപ്പോഴാണ് ഇയാള്‍ നാടുവിട്ടത്. നിശ്ചയിച്ചിരുന്ന പ്രകാരം വിവാഹം നടത്താന്‍ വരന്‍ തയ്യാറായി. എന്നാല്‍, വിവാഹ കര്‍മ്മം നടത്താനെങ്കിലും എത്തണമെന്ന മകളുടെ അഭ്യര്‍ത്ഥന അംഗീകരിക്കാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ഇത് ഇയാള്‍ അംഗീകരിച്ചു. തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ വെച്ചാണ് അച്ഛൻ വിവാഹിതരായെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇയാൾ കല്യാണം കഴിച്ച യുവതിക്ക് കാനഡയിൽ ഭർത്താവ് ഉണ്ടെന്നാണ് സൂചന.

Post a Comment

Previous Post Next Post