താമരശ്ശേരി: വീടിന് സമീപം യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൂടത്തായി സ്വദേശി കണ്ണിപ്പൊയിൽ അജേഷ് (43) ആണ് മരിച്ചത്. ഇന്നു രാവിലെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കൊടുവള്ളി നഗരസഭാ ജീവനക്കാരനാണ് അജേഷ്.
ഭാര്യ പ്രിയദർശനി താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസ് ജീവനക്കാരിയാണ്. പിതാവ് രാമൻ കുട്ടി സിപിഎം കൂടത്തായി ലോക്കൽ കമ്മിറ്റി അംഗമാണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ. സംസ്കാരം ഇന്ന് രാത്രി 7.30ന് വീട്ടുവളപ്പിൽ.