Trending

അടിമാലി മണ്ണിടിച്ചിൽ: അപകടത്തിൽപ്പെട്ട ഒരാൾ മരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്.

ഇടുക്കി: അടിമാലിയിൽ മണ്ണിടിച്ചിലിൽ ഒരാൾക്ക് ദാരുണാന്ത്യം. അടിമാലി സ്വദേശി ബിജുവാണ് മരിച്ചത്. ഭാര്യ സന്ധ്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് അടിമാലിയിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്. ഒരു കുടുംബം പൂർണമായും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഫയർഫോഴ്‌സും പോലീസും സംഭവസ്ഥലത്തെത്തി നടത്തിയ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിലാണ് ഇവരെ പുറത്തെടുത്തത്. കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണം.

ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയതാണ് മണ്ണിടിച്ചിലിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. വൈകിട്ട് മഴ കനത്തതോടെ 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ക്യാമ്പിൽ നിൽക്കണമെങ്കിൽ റേഷൻ കാർഡ് ആവശ്യമാണ്. റേഷൻ കാർഡ് എടുക്കാൻ വീട്ടിലേക്ക് വന്നതായിരുന്നു ബിജുവും സന്ധ്യയും. ആ വീടിന് മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞുവീണിരിക്കുന്നത്.

Post a Comment

Previous Post Next Post