Trending

ബാലുശ്ശേരിയിൽ വാടക വീട്ടിൽ വൻ സ്‌ഫോടക വസ്തുക്കളുടെ ശേഖരം കണ്ടെത്തി.


ബാലുശ്ശേരി: ബാലുശ്ശേരിയിൽ വാടക വീട്ടിൽ നിന്നും വൻ സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. എരമംഗലത്ത് ക്വാറി തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ നിന്നാണ് സ്‌ഫോടക വസ്തുക്കളുടെ ശേഖരം കണ്ടെത്തിയത്. 200 ഡിറ്റർനെറ്റ് സ്‌ഫോടക വസ്തുക്കളാണ് പോലീസ് പിടിച്ചെടുത്തത്. പ്രദേശവാസികളാണ് പോലീസിൽ വിവരമറിയിച്ചത്. വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. സ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്.

Post a Comment

Previous Post Next Post