കുന്ദമംഗലം: കുന്ദമംഗലത്ത് സ്വകാര്യ ബസ് ഡ്രൈവറിൽ നിന്നും കഞ്ചാവ് പിടികൂടി. കോഴിക്കോട്-തിരുവമ്പാടി റൂട്ടിൽ ഓടുന്ന ചൈത്രം ബസ് ഡ്രൈവർ ഷമിൽ ലാലിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. കാരന്തൂരിൽ ഇറങ്ങിയ ഒരു യാത്രക്കാരിയാണ് ഡ്രൈവർ ലഹരി ഉപയോഗിച്ചിരിക്കുന്നുവെന്ന് പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പോലീസ് കുന്ദമംഗലത്ത് വെച്ച് നടത്തിയ പരിശോധനയിൽ പ്രതിയിൽ നിന്നും ഏകദേശം 2 ഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു.
പ്രതിക്കെതിരെ എൻഡിപിഎസ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. കുന്ദമംഗലം പോലീസ് സബ് ഇൻസ്പെക്ടർ നിധിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഈ റോട്ടിലോടുന്ന ബസ് ഡ്രൈവർമാർ ലഹരി ഉപയോഗിച്ച് അപകടം വരുത്തുന്ന രീതിയിലാണ് വാഹനം ഓടിക്കുന്നതെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു.