ബത്തേരി: വയനാട് മുത്തങ്ങയിൽ എംഡിഎയുമായി ബസ് യാത്രക്കാരനായ യുവാവ് പിടിയിൽ. പുതുപ്പാടി സ്വദേശി പൂവുള്ളേരി വീട്ടില്‍ പി.മുഹമ്മദ് ഫയാസ് (32) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ശനിയാഴ്ച രാവിലെ മുത്തങ്ങ തകരപ്പാടിയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
കര്‍ണാടകയില്‍ നിന്നും ബത്തേരി ഭാഗത്തേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രികനായ ഇയാളുടെ പാന്റിന്റെ വലതു പോക്കറ്റില്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ 9.24 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. സബ് ഇന്‍സ്പെക്ടര്‍ കെ.എം അര്‍ഷിദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സിപിഓമാരായ പ്രിവിന്‍ ഫ്രാന്‍സിസ്, ഗാവന്‍, പ്രദീപന്‍ തുടങ്ങിയവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.