Trending

ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വിദ്യാർത്ഥിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി വാഹനാപകടത്തില്‍ മരിച്ചു.


കാസര്‍കോട്: കാസര്‍കോട് വീട്ടിനുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി വാഹനാപകടത്തില്‍ മരിച്ചു. കുറ്റിക്കോല്‍ ബേത്തൂര്‍പാറയിലാണ് സംഭവം. ബേത്തൂര്‍പാറ തച്ചാര്‍കുണ്ട് വീട്ടില്‍ പരേതനായ ബാബുവിന്റെ മകള്‍ മഹിമ(20)യാണ് മരിച്ചത്. കാസര്‍കോട്ടെ നുള്ളിപ്പാടിയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായിരുന്നു മഹിമ. അപകടത്തില്‍ മഹിമയുടെ അമ്മ വനജയ്ക്കും സഹോദരന്‍ മഹേഷിനും പരിക്കേറ്റു.

ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. മുറിക്കുിള്ളില്‍ തൂങ്ങിയ നിലയില്‍ മഹിമയെ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ സഹോദരനും അമ്മയും ചേര്‍ന്ന് മഹിമയെ താഴെയിറക്കി. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. ഓടിക്കൂടിയ പ്രദേശവാസികള്‍ മൂന്ന് പേരെയും കാസര്‍കോട് ചെര്‍ക്കളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ മഹിമയുടെ ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post