Trending

പേരാമ്പ്രയിൽ ഇന്ന് രാവിലെ ആറു മുതൽ യുഡിഎഫ് ഹര്‍ത്താൽ.


പേരാമ്പ്ര: വെള്ളിയാഴ്ച രാവിലെ 6 മണി മുതല്‍ വൈകുന്നേരം 5 മണി വരെ പേരാമ്പ്ര ടൗണിൽ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വ്യാഴാഴ്ച കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് യുഡിഎഫ്, യുഡിഎസ്എഫ് നേതാക്കള്‍ക്കെതിരെ അതിക്രമം നടത്തിയെന്നാരോപിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

ഹര്‍ത്താലില്‍ വ്യാപാരികളും പേരാമ്പ്രയിലെ തൊഴിലാളികളും സഹകരിക്കണമെന്ന് യുഡിഎഫ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് യുഡിഎഫ് നേതൃത്വത്തില്‍ പേരാമ്പ്രയില്‍ പ്രകടനവും പ്രതിഷേധ യോഗവും നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.

Post a Comment

Previous Post Next Post