Trending

കോഴിക്കോട് അടച്ചിട്ട വീട്ടിൽ നിന്നും 45 പവൻ സ്വർണാഭരണങ്ങളും 10,000 രൂപയും കവർന്ന പ്രതി പിടിയിൽ.


കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഡോക്ടറുടെ അടച്ചിട്ട വീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങളും പണവും കവർന്നയാൾ പോലീസ് പിടിയിൽ. ചേവരമ്പലം- ചേവായൂർ റോഡ് പുതിയോട്ടിൽപറമ്പ് അശ്വതി നിവാസിൽ ഡോ.ഗായത്രിയുടെ വീട്ടിലായിരുന്നു മോഷണം. 45 പവനോളം സ്വർണാഭരണങ്ങളും 10,000 രൂപയും കവർന്ന ബംഗാൾ സ്വദേശി താപസ് കുമാറാണ് ചേവായൂർ പോലീസിന്റെ പിടിയിലായത്. 

സെപ്റ്റംബർ 28ന് ഉച്ചയോടെ ഡോക്ടറും കുടുംബവും വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. ഗവ.മെഡിക്കൽ കോളേജ് അനസ്തീസിയ വിഭാഗം ഡോക്ടറായ ഗായത്രിയും കുടുംബവും സെപ്റ്റംബർ 11ന് തിരുവനന്തപുരത്തേക്ക് പോയിരുന്നു. തിരികെ മടങ്ങിയെത്തിയപ്പോൾ വീടിന്റെ മുൻവാതിൽ തുറന്ന നിലയിലായിരുന്നു കണ്ടത്.

മുൻഭാഗത്തെ വാതിലിൻ്റെ ഓടാമ്പൽ തകർത്താണ് മോഷ്ടാവ് വീടിനകത്തു കടന്നതെന്നതും വ്യക്തമായി. തുടർന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോൾ പുലർച്ചെ 1.50 ഓടെയാണ് കവർച്ച നടന്നതെന്ന് സൂചന ലഭിച്ചു. ക്യാമറയിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Post a Comment

Previous Post Next Post