കോഴിക്കോട്: ബേപ്പൂർ പയ്യാനക്കലിൽ പത്തു വയസുകാരനെ തട്ടികൊണ്ടു പോകാൻ ശ്രമം. മോഷ്ടിച്ച കാറിലാണ് വിദ്യാർത്ഥിയെ തട്ടികൊണ്ടു പോകാൻ ശ്രമിച്ചത്. തട്ടി കൊണ്ടുപോകാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി. കാസർകോട് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് തട്ടിക്കൊണ്ട് പോകാനുള്ള ശ്രമത്തിനിടെ പിടിയിലായത്. ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്.
മദ്രസ വിട്ടുവരികയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കാറിലേക്ക് കയറാന്‍ തയ്യാറാകാതിരുന്ന കുട്ടിയെ ബലം പ്രയോഗിച്ച് കയറ്റുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ തടഞ്ഞ് വെച്ച് ചോദ്യം ചെയ്യുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. പന്നിയങ്കര പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.